ഹൈദരാബാദ്: ഐഫോൺ 16 സീരീസ് പുറത്തിറക്കിയിട്ട് അധികമായില്ലെങ്കിലും നെക്‌സ്‌റ്റ് ജനറേഷൻ ഐഫോണായ ഐഫോൺ 17നെ കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. കുപ്പെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അടുത്ത വർഷം ഐഫോൺ പ്ലസ് മോഡലുകളുടെ ഉത്‌പാദനം നിർത്തലാക്കുന്നതായും പകരം ഐഫോൺ 17 പുറത്തിറക്കാൻ പദ്ധതിയിടുന്നതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോണുകളിൽ വച്ച് ഏറ്റവും സ്ലിം മോഡലായിരിക്കും ഇത്.
അൾട്രാ സ്ലിം മോഡൽ:
വരാനിരിക്കുന്ന മോഡൽ നിലവിലുള്ള ഏറ്റവും വണ്ണം കുറഞ്ഞ മോഡലായ ഐഫോൺ 6 നേക്കാൾ സ്ലിം ആയിരിക്കുമെന്നാണ് ടെക് വിദഗ്‌ധർ പറയുന്നത്. ഐഫോൺ 17 എയറിന്‍റെ വണ്ണം 6 മില്ലി മീറ്റർ മാത്രമായിരിക്കുമെന്നാണ് മാക്‌റൂമേഴ്‌സ് വഴി ലഭിക്കുന്ന റിപ്പോർട്ടുകൾ. 6.9 മില്ലി മീറ്റർ ആണ് ഐഫോൺ 6ന്‍റെ വണ്ണം.
അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16, 16 പ്ലസ് മോഡലുകൾക്ക് 7.8 മില്ലി മീറ്ററും പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് 8.25 മില്ലി മീറ്ററും ആണ് വണ്ണം. പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഐഫോണുകളിൽ ഏറ്റവും വണ്ണം കുറഞ്ഞ മോഡൽ 2025ൽ വരാനിരിക്കുന്ന ഐഫോൺ 17 എയർ തന്നെയായിരിക്കും.
The iPhone 17 Air will reportedly be 6mm thick, which would make it the thinnest iPhone ever!
— Apple Hub (@theapplehub) November 19, 2024
Source: analyst Jeff Pu pic.twitter.com/fnhKv8qRlU
വരുന്നത് എ19 ചിപ്‌സെറ്റുമായി:
ഐഫോൺ 17ന് നൽകുന്നത് നെക്‌സ്റ്റ് ജനറേഷൻ എ19, എ19 പ്രോ ചിപ്‌സെറ്റ് ആയിരിക്കുമെന്നും, അത് നിർമിക്കുന്നത് തായ്‌വാൻ സെമികണ്ടക്‌ടർ മാനുഫാക്‌ച്ചറിങ് കമ്പനി ലിമിറ്റഡിന്‍റെ (ടിഎസ്‌എംസി) ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ചായിരിക്കുമെന്നും ആണ് റിപ്പോർട്ടുകൾ. ഐഫോൺ 17, ഐഫോൺ 17 എയർ മോഡലുകളിൽ എ19 ചിപ്‌സെറ്റും 17 പ്രോ, 17 പ്രോ മാക്‌സ് മോഡലുകളിൽ എ19 പ്രോ ചിപ്‌സെറ്റും ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എ19, എ19 പ്രോ ചിപ്‌സെറ്റുകൾ നിർമിക്കുന്നത് ടിഎസ്‌എംസിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ തേർഡ് ജനറേഷൻ 3nm എന്ന പ്രക്രിയ(N3P) യിലൂടെയാണ്. ഐഫോൺ 16ൽ പ്രവർത്തിക്കുന്ന എ18, എ18 പ്രോ ചിപ്‌സെറ്റുകൾ നിർമിച്ചിരിക്കുന്നത് സെക്കൻഡ് ജനറേഷൻ 3nm പ്രക്രിയയിലൂടെയും, ഐഫോൺ 15 പ്രോ സീരീസിൽ പ്രവർത്തിക്കുന്ന എ17 പ്രോ ചിപ്‌സെറ്റ് നിർമിച്ചിരിക്കുന്നത് ഫസ്റ്റ് ജനറേഷൻ 3nm പ്രക്രിയയിലൂടെയും ആണ്.
N3P പ്രക്രിയയിലൂടെ നിർമ്മിക്കുന്ന A19 ചിപ്പുകൾ ഐഫോൺ 16 മോഡലുകളെ അപേക്ഷിച്ച് മികച്ച പെർഫോർമൻസ് കാഴ്‌ച വെക്കാനാണ് സാധ്യത.
What we know about the iPhone 17 ‘Air’ so far 👀
— Apple Hub (@theapplehub) October 7, 2024
The new model is expected to replace the iPhone 16 Plus next year pic.twitter.com/DL2a9OgoE7
ക്യാമറയിൽ മാറ്റം വരുത്തുമോ?
മാർക്കറ്റ് അനലിസ്റ്റ് ജെഫ് പൂവിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 17 സീരീസിലെ സെൽഫി ക്യാമറയിൽ ആപ്പിൾ വലിയ മാറ്റങ്ങൾ വരുത്താനിടയുണ്ട്. നിലവിൽ 12എംപി ലെൻസാണ് ആപ്പിൾ സെൽഫി ക്യാമറയ്ക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഐഫോൺ 17 സീരീസിൽ ഫ്രണ്ട് ക്യാമറയ്‌ക്കായി 24എംപി ലെൻസ് ഉപയോഗിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഇത് ഥാർ റോക്‌സ് ഇഫക്‌റ്റ് !! കച്ചവടം പൊടിപൊടിക്കുന്നു; രണ്ട് ലക്ഷം പിന്നിട്ട് ഥാർ വിൽപ്പന