ETV Bharat / automobile-and-gadgets

6.9 ഇഞ്ച് ഡിസ്‌പ്ലേ, കിടിലൻ ക്യാമറ: ഇൻഫിനിക്‌സിന്‍റെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോൺ; സീറോ ഫ്ലിപ്പ് 5G അവതരിപ്പിച്ചു - INFINIX ZERO FLIP

ഇൻഫിനിക്‌സിന്‍റെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോൺ സീറോ ഫ്ലിപ്പ് 5G പുറത്തിറക്കി. വിലയും ഓഫറുകളും പരിശോധിക്കാം.

INFINIX ZERO FLIP PRICE  INFINIX ZERO FLIP FEATURES  ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5G  ഇൻഫിനിക്‌സ് ഫോൺ
Infinix Zero Flip (Photo - Infinix India)
author img

By ETV Bharat Tech Team

Published : Oct 17, 2024, 6:31 PM IST

ഹൈദരാബാദ്: ഇൻഫിനിക്‌സ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായ സീറോ ഫ്ലിപ്പ് 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 6.9 ഇഞ്ച് LTPO AMOLED ഇന്നർ ഡിസ്‌പ്ലേയും 3.64 ഇഞ്ച് AMOLED കവർ ഡിസ്പ്ലേയും ആണ് രണ്ടായി മടക്കാവുന്ന ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ രണ്ട് ആൻഡ്രോയ്‌ഡ് ഒഎസ് പതിപ്പ് അപ്‌ഗ്രേഡുകളും, മൂന്ന് വർഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മീഡിയാടെക് ഡയമെൻസിറ്റി 8020 ചിപ്‌സെറ്റിലാണ് സീറോ ഫ്ലിപ്പ് പ്രവർത്തിക്കുന്നത്. ഗൂഗിൾ, മോട്ടറോള, സാംസങ്, ഓപ്പോ തുടങ്ങിയ കമ്പനികൾ അടക്കിവാഴുന്ന ഫോൾഡബിൾ സ്‌മാർട്ട്ഫോൺ വിപണിയിൽ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5G മിതമായ നിരക്കിൽ പുറത്തിറക്കി എന്നത് ശ്രദ്ധേയമാണ്. കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.

INFINIX ZERO FLIP PRICE  INFINIX ZERO FLIP FEATURES  ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5G  ഇൻഫിനിക്‌സ് ഫോൺ
ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് (ഫോട്ടോ: ഇൻഫിനിക്‌സ്)

ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് ക്യാമറ (ഫോട്ടോ: ഇൻഫിനിക്‌സ്)
  • ഡിസ്‌പ്ലേ: മടക്കാവുന്ന (ഫോൾഡബിൾ)സ്‌ക്രീൻ, 6.75 ഇഞ്ച് AMOLED ഇന്നർ ഡിസ്‌പ്ലേ, 3.64 ഇഞ്ച് AMOLED കവർ ഡിസ്പ്ലേ
  • ക്യാമറ: ഒപ്‌റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 എംപി പ്രൈമറി ക്യാമറയും, 114 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 50 എംപി അൾട്രാവൈഡ് ക്യാമറയും ആണ് ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പിന്‍റെ പുറത്തെ സ്‌ക്രീനിന് നൽകിയിരിക്കുന്നത്. ഇന്നർ സ്‌ക്രീനിൽ നൽകിയിരിക്കുന്നത് 50 എംപി ക്യാമറയാണ്.
  • പെർഫോമൻസ്: മീഡിയാടെക് ഡയമെൻസിറ്റി 8020 ചിപ്‌സെറ്റ്
  • ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14 XOS 13
  • ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 പ്രൊട്ടക്ഷൻ
  • സ്റ്റോറേജ്: 8GB LPDDR4X റാം, 512GB ഇന്‍റേണൽ സ്റ്റോറേജ്
  • കളർ ഓപ്‌ഷനുകൾ: ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക്

ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് ചിപ്‌സെറ്റ് (ഫോട്ടോ: ഇൻഫിനിക്‌സ്)

ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് ബാറ്ററി (ഫോട്ടോ: ഇൻഫിനിക്‌സ്)

ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പിന്‍റെ ഇന്ത്യയിലെ വില: 8GB റാമും 512GB ഇന്‍റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് വേരിയന്‍റിന്‍റെ വില 54,999 രൂപയാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഒക്ടോബർ 24ന് വിൽപ്പനയ്‌ക്കെത്തുന്ന ഫോൺ 49,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി വാങ്ങുന്നവർക്ക് എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ 5,000 രൂപയുടെ പ്രത്യേക കിഴിവും ലഭിക്കും. ഇതോടെ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 44,999 രൂപയ്‌ക്ക് ലഭ്യമാകും.

Also Read: ഇനി ഫോൺ മോഷ്‌ടിക്കപ്പെട്ടാൽ ഭയക്കേണ്ട: ആൻഡ്രോയ്‌ഡ് 15 അപ്‌ഡേറ്റ് എത്തി; ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.