ETV Bharat / automobile-and-gadgets

ഐഫോണിന് പിന്നാലെ പിക്‌സൽ ഫോണിനും നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ - INDONESIA BANS GOOGLE PIXEL PHONE

ഐഫോണിന് പിന്നാലെ പിക്‌സൽ ഫോണും നിരോധിച്ച് ഇന്തോനേഷ്യ. കാരണം ഇങ്ങനെ....

GOOGLE PIXEL BAN IN INDONESIA  ഗൂഗിൾ പിക്‌സൽ നിരോധനം  ഐഫോൺ നിരോധനം  GOOGLE PIXEL PHONE
Indonesia bans Google Pixel phones afterApple iPhone 16 ban (Photo: ETV Bharat)
author img

By ETV Bharat Tech Team

Published : Nov 2, 2024, 1:04 PM IST

ഹൈദരാബാദ്: ഐഫോണിന് പിന്നാലെ ഗൂഗിൾ പിക്‌സൽ ഫോണിനും ഇന്തോനേഷ്യയിൽ നിരോധനം. നിർമാണത്തിൽ കുറഞ്ഞത് 40 ശതമാനമെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഘടകങ്ങൾ ഉപയോഗിക്കണമെന്ന നയം പാലിക്കുന്നതിൽ നിന്നും ഗൂഗിൾ വീഴ്‌ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് പിക്‌സൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ആഭ്യന്തര ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും മത്സര വ്യവസായങ്ങളിൽ പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കുന്നതിനുമാണ് ഇന്തോനേഷ്യയുടെ പുതിയ തീരുമാനം. ഇന്തോനേഷ്യയിലെ എല്ലാ നിക്ഷേപകരും ആഭ്യന്തര വ്യവസായവും ശക്തിപ്പെടുത്തുന്നതിനായി ഉത്‌പന്നങ്ങളിൽ പ്രാദേശിക ഉപകരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന്‍റെ സർട്ടിഫിക്കേഷൻ ലഭ്യമാകാതെ ഗൂഗിൾ ഫോണുകൾ രാജ്യത്ത് വിൽക്കാൻ കഴിയില്ല. വിൽപ്പന പുനരാരംഭിക്കുന്നതിന് ഗൂഗിളിന് സെർട്ടിഫിക്കേഷൻ ലഭിക്കണമെന്നാണ് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രാലയ വക്താവ് ഫാബ്രി ഹെൻഡ്രി ആൻ്റണി ആരിഫ് അറിയിച്ചത്.

ഐഫോണിനും നിരോധനം:

അടുത്തിടെയാണ് ഐഫോൺ 16ന് ഇന്തോനേഷ്യ നിരോധനം ഏർപ്പെടുത്തിയത്. ഇന്തോനേഷ്യയിൽ വിൽക്കുന്ന ഏത് ഉത്‌പന്നത്തിന്‍റെയും, കുറഞ്ഞത് 40 ശതമാനം ഭാഗങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാകണമെന്ന ചട്ടം ഇന്തോനേഷ്യയിലുണ്ട്. ഇത് പരിശോധിച്ച് ഉത്‌പന്നത്തിന് സെർട്ടിഫിക്കേഷൻ നൽകിയാൽ മാത്രമേ രാജ്യത്ത് വിൽക്കാൻ അനുമതി ലഭിക്കുകയുള്ളൂ. വിൽപ്പന നടത്തുന്നതിന് ആവശ്യമായ മൊബൈൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി (IMEI) സർട്ടിഫിക്കറ്റ് ഐഫോൺ 16ന് ലഭിച്ചിട്ടില്ലെന്ന് ഇന്തോന്യേഷൻ സർക്കാർ അറിയിച്ചിരുന്നു.

ഇന്തോനേഷ്യയിൽ നിക്ഷേപം നടത്തുമെന്ന വാഗ്‌ദാനങ്ങൾ ആപ്പിൾ പാലിക്കാതിരുന്നതും വിൽപ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണമേർപ്പെടുത്തുന്നതിലേക്ക് നയിച്ചു. രാജ്യത്ത് ഐഫോൺ 16ന്‍റെയും ഗൂഗിൾ പിക്‌സൽ ഫോണിന്‍റെയും നിരോധനം എത്ര നാൾ തുടരുമെന്നത് വ്യക്തമല്ല.

Also Read: ആപ്പിളിന് വൻതിരിച്ചടി: ഐഫോൺ 16ന് നിരോധനം; ആപ്പിൾ ഉത്തരവാദിത്വം മറന്നതിനാലെന്ന് ഇന്തോനേഷ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.