ETV Bharat / automobile-and-gadgets

ഇന്ത്യക്കാർക്ക് പ്രിയം വിലകൂടിയ സ്‌മാർട്ട്ഫോണുകളോട്: മുൻഗണന ആപ്പിളിനും സാംസങിനും - INDIAN SMARTPHONE MARKET VALUATION

വിലകൂടിയ സ്‌മാർട്ട്‌ഫോണുകളോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. മുൻഗണന ആപ്പിളിനും സാംസങിനും. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളിലേക്കാണ് ഉപയോക്താക്കൾ കൂടുതലായി ആകർഷിക്കപ്പെടുന്നത്.

APPLE SALE IN INDIA  SAMSUNG SALE IN INDIA  BEST SELLING SMARTPHONE IN INDIA  സാംസങ്
Representational image (ETV Bharat file)
author img

By ETV Bharat Tech Team

Published : Jan 5, 2025, 7:12 PM IST

ഹൈദരാബാദ്: ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. 2025ൽ രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിപണി 50 ബില്യൺ ഡോളർ (ഏകദേശം 4.2 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് ഒരു മാർക്കറ്റ് റിസർച്ച് സ്ഥാപനം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതുവരെ വിപണിയിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന മൂല്യമാകും ഇത്. 2021ൽ വിപണിയുടെ മൊത്തം മൂല്യം 37.9 ബില്യൺ ഡോളറായിരുന്നു.

ഉയർന്ന സ്‌പെസിഫിക്കേഷനുകളുള്ള പ്രീമിയം ഉപകരണങ്ങൾക്ക് ഇന്ത്യക്കാർക്കിടയിൽ ഡിമാൻഡേറുന്നതാണ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയ്‌ക്ക് പിന്നിലെ പ്രധാനകാരണം. കൂടാതെ ഫോൺ നിർമ്മാതാക്കൾ സ്വീകരിക്കുന്ന മൂല്യ കേന്ദ്രീകൃത സമീപനവും മറ്റൊരു കാരണമായി പറയാം. ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ വിപണി വർഷം തോറും 6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരിൽ നല്ലൊരു ഭാഗവും തെരഞ്ഞെടുക്കുന്നത് വില കൂടിയ പ്രീമിയം, അൾട്രാ പ്രീമിയം ഫോണുകളാണ്.

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിസർച്ച് പങ്കിട്ട റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയുടെ റീട്ടെയിൽ ശരാശരി വിൽപ്പന വില 2025ൽ ആദ്യമായി 300 ഡോളർ (ഏകദേശം ₹26,000) കടക്കും. ഇത് വിപണിയുടെ മൊത്തം മൂല്യനിർണ്ണയം 50.3 ബില്യൺ ഡോളറിലേക്ക് (ഏകദേശം 4.3 ലക്ഷം കോടി രൂപ) എത്തിക്കും. 2021 ലെ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയുടെ മൊത്തം മൂല്യം 37.9 ബില്യൺ ഡോളറായിരുന്നു (ഏകദേശം 3.2 ലക്ഷം കോടി രൂപ). രാജ്യത്ത് സ്‌മാർട്ട്‌ഫോണുകളുടെ ആവശ്യം എത്ര വേഗത്തിൽ വർധിച്ചുവെന്ന് മനസിലാക്കുന്നതാണ് കണക്കുകൾ.

പ്രീമിയം ഫോണുകളോടുള്ള പ്രിയമേറുന്നു:

പ്രീമിയം, അൾട്രാ പ്രീമിയം വിഭാഗങ്ങളിലുള്ള സ്‌മാർട്ട്‌ഫോണുകളോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ൽ ഇന്ത്യയുടെ പ്രീമിയം സ്‌മാർട്ട്‌ഫോൺ വിഭാഗത്തിന്‍റെ മാത്രം വിപണി വിഹിതം 20% വർധിക്കുമെന്നാണ് കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ റിപ്പോർട്ടുകൾ. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളിലേക്കാണ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഇപ്പോൾ കൂടുതലായും ആകർഷിക്കപ്പെടുന്നത്. സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതിനുള്ള ഇന്ത്യക്കാരുടെ മുൻഗണന ഘടകങ്ങൾ മാറുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് സ്‌മാർട്ട്‌ഫോൺ വിപണിയുടെ മൂല്യനിർണ്ണയത്തെയും അനുകൂലമായി ബാധിക്കുന്നു. ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ മുൻഗണന നൽകുന്നത്.

ഇന്ത്യക്കാർക്ക് പ്രിയം ആപ്പിളും സാംസങും:

ഐഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാരേറുന്നത് കണക്കിലെടുത്ത് ആപ്പിൾ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്. ഇത് ഫോൺ നിർമാണ ചെലവ് കുറയ്‌ക്കും. അതിനാൽ തന്നെ ഇന്ത്യയിൽ ആപ്പിൾ ഫോണുകളുടെ വിലയും കുറയും. ഇത് മുൻകൂട്ടി കണ്ട് ഇന്ത്യയിൽ തങ്ങളുടെ പ്രോ മോഡലുകൾക്ക് ഡിമാൻഡ് വർധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആപ്പിൾ. ഐഫോണുകൾക്ക് രാജ്യത്ത് വില കുറയുന്നതോടെ വിൽപ്പന വൻതോതിൽ കൂടാൻ സാധ്യതയുണ്ട്. അതേസമയം സാംസങും വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. ഇതുവഴി കമ്പനിയുടെ മുൻനിര ഫോണായ ഗാലക്‌സി എസ് സീരീസിന്‍റെ രാജ്യത്തെ വിൽപ്പന വർധിപ്പിക്കാൻ കഴിയും.

ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വൺപ്ലസും:

45,000 രൂപയ്ക്ക് മുകളിലുള്ള അൾട്രാ പ്രീമിയം വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കാനായി വൺപ്ലസും ശ്രമിക്കുന്നതായാണ് കണക്കുകൾ. ഇന്ത്യയിൽ തങ്ങളുടെ പ്രീമിയം ഫോൺ സീരീസായ വൺപ്ലസ് 13 സീരീസ് അവതരിപ്പിക്കാനിരിക്കുകയാണ് വൺപ്ലസ്. ജനുവരി 7 നാണ് അവതരിപ്പിക്കുക. അതിനാൽതന്നെ 2025 ൽ കമ്പനിക്ക് 45,000 രൂപയ്ക്ക് മുകളിലുള്ള ഫോൺ വിഭാഗത്തിൽ വിപണി വിഹിതം വർധിപ്പിക്കാൻ കഴിയുമെന്നാണ് കൗണ്ടർപോയിന്‍റ് റിസർച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വൺപ്ലസിന്‍റെ ഫോണുകളുടെ ഡിസ്പ്ലേയിൽ പച്ച വരകൾ പ്രത്യക്ഷപ്പെട്ടത് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ആജീവനാന്ത വാറണ്ടിയാണ് കമ്പനി ഉറപ്പ് നൽകിക്കൊണ്ട് ഇതിനു പരിഹാരവുമായി കമ്പനി എത്തിയിരുന്നു. അതേസമയം 30,000 മുതൽ 45,000 രൂപ വരെയുള്ള വിഭാഗത്തിൽ ഫോണുകൾ വിൽക്കുന്ന വൺപ്ലസ്, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികൾ അവരുടെ നൂതന ക്യാമറ സംവിധാനങ്ങളും പുതുക്കിയ സവിശേഷതകളും ഡിസൈനുകളും ഉപയോഗിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

Also Read:

  1. ലോണ്‍ എടുക്കുന്നവരുടെ എണ്ണം കൂടുന്നു; രാജ്യത്ത് ഗാര്‍ഹിക കടം ഉയരുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്
  2. ഐഫോൺ 16 സീരീസിന് ചൈനയിൽ വൻ വിലക്കിഴിവ്: ആപ്പിൾ ഇത്രയും വലിയ ഡിസ്‌കൗണ്ട് നൽകുന്നതിന് പിന്നിലെന്ത്‌?
  3. ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ്‌ റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
  4. കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
  5. 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.