ഗൂഗിളിന്‍റെ ആന്‍ഡ്രോയ്‌ഡ് 15 ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. പുതുതലമുറ സ്‌മാര്‍ട്ട് ഫോണുകളിലെ ഓപ്പറേറ്റിംഗ് സംവിധാനമായ ഇത് ആന്‍ഡ്രോയ്‌ഡ് 5 എന്നാകും അറിയപ്പെടുക. നിശ്ചിത പിക്‌സലുകളിലുള്ള സ്‌മാര്‍ട്ട്ഫോണുകളില്‍ മാത്രമാകും ഈ ഓപ്പറേറ്റിംഗ് സംവിധാനം ലഭിക്കുക.
വാനില ഐസ്ക്രീം എന്ന കോഡിലാണ് ഇതുവരെ ആന്‍ഡ്രോയ്‌ഡ് വിളിച്ചിരുന്നത് (google android 15). ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് 14 ക്യുപിആര്‍3ബീറ്റ വണ്‍ പുറത്തിറക്കി കേവലം ഒരാഴ്‌ചയ്ക്ക് ശേഷമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി എട്ടിനായിരുന്നു ആന്‍ഡ്രോയ്‌ഡ്14 പുറത്തിറക്കിയത്. ആന്‍ഡ്രോയ്‌ഡ് 15ന്‍റെ വ്യത്യസ്ത ഫീച്ചറുകള്‍ വരും മാസങ്ങളില്‍ ഗൂഗിള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം രണ്ടാം പാദത്തോടെ ഇതിന്‍റെ സുസ്ഥിര വെര്‍ഷനും അവതരിപ്പിച്ചേക്കും.
പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 8 സീരിസിലുള്ള സ്‌മാര്‍ട്ട്ഫോണുകളാകും ഗൂഗിള്‍ പുറത്തിറക്കുക. പുതുതലമുറ ആപ്പുകളും ഗെയിംസുകളും പുതുതലമുറ ആന്‍ഡ്രോയ്‌ഡ് ഒഎസിലുണ്ടാകും(pixel6).
സ്വകാര്യ ഇടങ്ങളടക്കമുള്ളവ പുതുതലമുറ ഫോണില്‍ ഉണ്ടെന്നാണ് പുറത്ത് വന്ന വിവരം. ചില ആപ്പുകളെ ഉപയോക്താവിന് മറച്ച് വയ്ക്കാനോ വേണമെങ്കില്‍ ഉപയോഗിക്കാനോ പുത്തന്‍ ഫോണില്‍ സാധിക്കും. ആപ്പ് പെയറിംഗ്, ബ്ലൂടൂത്ത് പെയറിംഗ് പോലുള്ള സങ്കേതങ്ങളും പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്‌ഡ് 15ല്‍ സുരക്ഷ സംവിധാനങ്ങളിലും ഏറെ പുതുമകള്‍ ഉണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് 'ജെമിനി എഐ'; പുതിയ മോഡലുമായി ഗൂഗിള്‍