ഹൈദരാബാദ്: പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ അപ്‌ഡേഷനുമായി വിപണിയിലെത്തുന്നുണ്ടെങ്കിലും സാധാരണക്കാർക്കിടയിൽ ഏറെ പ്രചാരമുള്ളത് ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ തന്നെയാണ്. മികച്ച പെർഫോമൻസും ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ഉള്ള ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളായിരിക്കും മിക്കവരും തെരയുന്നത്. അത്തരത്തിൽ സാധാരക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള മികച്ച 5G ഫോണുകളുടെ വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. 15,000 രൂപയിൽ താഴെ വരുന്ന മികച്ച 5G സ്‌മാർട്ട്‌ഫോണുകളും അവയുടെ ഡിസൈൻ, ബാറ്ററി, ഡിസ്‌പ്ലേ, ക്യാമറ തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
സാസംങ് ഗാലക്‌സി M34 5G:
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് പതിവായി പുതിയ മോഡൽ സ്‌മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. കമ്പനിയുടെ 'എം' സീരീസിലുള്ള ബജറ്റ് സ്‌മാർട്ട്‌ഫോൺ ആണ് ഗാലക്‌സി M34 5G.
ഫീച്ചറുകൾ:
- ക്യാമറ: 50 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 13 എംപി ഫ്രണ്ട് ക്യാമറ
- ഡിസ്പ്ലേ: 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+, സൂപ്പർ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്
- പെർഫോമൻസ്: സാംസങ് എക്‌സിനോസ് 1280 ചിപ്‌സെറ്റ്
- സ്റ്റോറേജ് :6 ജിബി റാം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- ബാറ്ററി: 6,000 mAh ബാറ്ററി
- വില: 14,500 രൂപ (ഫ്ലിപ്‌കാർട്ട് വില)
റിയൽമി നാർസോ 70 5G:
ഫീച്ചറുകൾ:
- ക്യാമറ: 50 എംപി + 8 എംപി (റിയർ ക്യാമറ), 16 എംപി ഫ്രണ്ട് ക്യാമറ
- ഡിസ്പ്ലേ: 6.67 ഇഞ്ച് FHD+, AMOLED, 120Hz റിഫ്രഷ് റേറ്റ്
- സ്റ്റോറേജ് : 8 ജിബി റാം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- ബാറ്ററി: 5,000 mAh ബാറ്ററി
- വില: 13,500 രൂപ (ആമസോൺ വില)
മോട്ടോ G34 5G:
ഫീച്ചറുകൾ:
- ക്യാമറ: 50 MP + 2 MP ഡ്യുവൽ സെൻസർ പ്രൈമറി ക്യാമറ, 16 MP സെൽഫി
- ഡിസ്പ്ലേ: 6.5 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്
- പെർഫോമൻസ്: ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 695 5G ചിപ്‌സെറ്റ്
- ബാറ്ററി: 5,000 mAh ബാറ്ററി
- ചാർജിങ്: ടർബോ പവർ ചാർജിങ്
- വില: 11,500 രൂപ (ഫ്ലിപ്‌കാർട്ട് വില)
വിവോ iQOO Z9 Lite 5G:
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 1612x720 റെസല്യൂഷൻ
- പെർഫോമൻസ്: മീഡിയടെക് ഡൈമൻസിറ്റി 6300 5G ഒക്‌ട കോർ ചിപ്‌സെറ്റ്
- ക്യാമറ: 50 എംപി സോണി പ്രൈമറി ക്യാമറ+ 2 എംപി, 8 എംപി സെൽഫി ക്യാമറ
- ബാറ്ററി: 5,000 mAh ബാറ്ററി
- ചാർജിങ്: ടൈപ്പ്-സി ചാർജിങ്
- സ്റ്റോറേജ് : 6 ജിബി റാം, 6 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- വില: 10,500 രൂപ (ഫ്ലിപ്‌കാർട്ട് വില)
ഷവോമി റെഡ്‌മി 13C 5G:
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.74 ഇഞ്ച്, ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്
- പെർഫോമൻസ്: മീഡിയടെക് ഡൈമെൻസിറ്റി 6100 ചിപ്‌സെറ്റ്
- ക്യാമറ: 50 എംപി + 0.08 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ
- ബാറ്ററി: 5,000 mAh ബാറ്ററി
- വില: 10,500 രൂപ (ആമസോൺ വില)
പോകോ M6 പ്രോ 5G:
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.79 ഇഞ്ച് എച്ച്‌ഡി പ്ലസ്, ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്
- ക്യാമറ: 50 എംപി സോണി പ്രൈമറി ക്യാമറ+ 2 എംപി, 8 എംപി സെൽഫി ക്യാമറ
- പെർഫോമൻസ്: ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 4 Gen 2 പ്രോസസർ
- ബാറ്ററി: 5,000 mAh ബാറ്ററി
- വില: 10,499 രൂപ ( ജിയോമാർട്ട് വില)