Video | വൈദ്യുതി പോയി ; സിപ്‌ലൈനില്‍ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ തിരിച്ചെത്തി യുവതി ; കുടുങ്ങിയത് 1000 അടി മുകളില്‍ - നളന്ദ രാജ്‌ഗിർ സിപ്‌ലൈനില്‍ ട്രക്കിങിനിടെ യുവതി കുടങ്ങി
🎬 Watch Now: Feature Video
ബിഹാര്‍ : സാഹസിക ടൂറിസത്തിന്‍റെ ഭാഗമായി നളന്ദ രാജ്‌ഗിറില്‍ സിപ്‌ലൈൻ ട്രെക്കിങ് നടത്തവെ യുവതി 1000 അടി മുകളില്‍ കുടുങ്ങി. യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ പവര്‍ കട്ട് സംഭവിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോപ്പിലൂടെ യുവതി താഴ്ന്ന ഭാഗത്തേക്ക് അതിവേഗത്തില്‍ എത്തി. വിവരമറിഞ്ഞെത്തിയ ഭരണകൂടം സഞ്ചാരികളുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. സിപ്‌ലൈന്‍ ടവറിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്തിയിരുന്നെങ്കിലും ഇവിടെ ഓപ്പറേറ്റര്‍മാര്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് റോപ്പിന്‍റെ നിയന്ത്രണം നഷ്ടമായത്.
Last Updated : Feb 3, 2023, 8:21 PM IST