കൗതുകം ഒപ്പം ഭീതിയും ; നെല്ലിയാമ്പതി ചുരംപാതയില്‍ കാട്ടാനകള്‍ തമ്പടിച്ചത് മണിക്കൂറുകളോളം ; വീഡിയോ - latest news in kerala
🎬 Watch Now: Feature Video
പാലക്കാട് : നെല്ലിയാമ്പതി ചുരംപാതയില്‍ കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി മണിക്കൂറുകളോളം കാട്ടാനകള്‍ റോഡില്‍ നിലയുറപ്പിച്ചു. പോത്തുണ്ടി കൈകാട്ടി ചുരംപാതയിലെ 14ാം വളവിന് സമീപമാണ് വഴിയാത്രക്കാര്‍ക്ക് കൗതുകവും ഭീതിയുമായി ആനകളെത്തിയത്. ചെറുനെല്ലി മുതൽ അയ്യപ്പൻതിട്ടുവരെയുള്ള ചുരം പാതയിൽ കാട്ടാനകളെത്തുന്നത് പതിവ് സംഭവമാണ്. അവയെല്ലാം വാഹനങ്ങളുടെയും മറ്റും ശബ്‌ദം കേട്ടാല്‍ കാട് കയറാറുണ്ട്. എന്നാല്‍ ഇത്തവണയെത്തിയ കാട്ടാനകള്‍ തീറ്റയെടുത്തതിന് ശേഷം പാതയോരത്ത് തന്നെ നിലയുറപ്പിച്ചു. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കാട്ടാനകള്‍ കാട് കയറുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.