റോഡില്‍ ശയന പ്രദക്ഷിണം ചെയ്‌ത് വാര്‍ഡ് മെമ്പര്‍; വേറിട്ട പ്രതിഷേധം - protest
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16326527-thumbnail-3x2-road.jpg)
അമരാവതി: ഗ്രാമത്തിലെ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പറുടെ വേറിട്ട പ്രതിഷേധം. വൈഎസ്ആർ ജില്ലയിലെ ബ്രഹ്മങ്കരിമഠം മണ്ഡലത്തിലെ സോമിറെഡിപള്ളി പഞ്ചായത്ത് വാർഡ് അംഗം രാജേഷ് ആണ് റോഡില്‍ ശയനപ്രദക്ഷിണം നടത്തിയത്. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഗ്രാമത്തില്‍ സഞ്ചാര യോഗ്യമല്ലാത്ത ഒരു റോഡാണ് ഉള്ളത്. മഴ പെയ്‌താല്‍ റോഡ് ചെളിക്കുളമാകും, പിന്നീടുള്ള യാത്ര വളരെ ദുഷ്‌കരമാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് മെമ്പറുടെ വേറിട്ട പ്രതിഷേധം.
Last Updated : Sep 10, 2022, 3:21 PM IST