Video: കുതിച്ചെത്തി കാട്ടാന; കാർ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറല്‍ - The incident happened while the elephant was crossing the road at midnight
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15399355-thumbnail-3x2-rt.jpg)
തമിഴ്‌നാട്: കാട്ടാന ശല്യം രൂക്ഷമായ മേട്ടുപ്പാളയം - കോത്തഗിരി റോഡിൽ കുഞ്ചപ്പണ്ണയ്ക്ക് സമീപം കാറിന് നേരെ പാഞ്ഞെത്തി കാട്ടാന. വ്യാഴാഴ്‌ച (26.05.22) അര്‍ധ രാത്രിയാണ് സംഭവം. കാട്ടാന റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന കാറിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ആന പാഞ്ഞടുക്കുന്നത് കണ്ട ഡ്രൈവര്‍ വേഗം തന്നെ കാര്‍ പിന്നോട്ടെടുത്ത് നിര്‍ത്തി. കാര്‍ പിന്നോട്ടെടുത്തതോടെ പിന്തിരിഞ്ഞ് പോയ ആനയില്‍ നിന്ന് തലനാരിഴയ്ക്കാണ് യാത്രകാര്‍ രക്ഷപ്പെട്ടത്. ആന പാഞ്ഞടുക്കുന്നത് കണ്ട മറ്റ് വാഹനത്തിലെ യാത്രകാര്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.