Video: നിയന്ത്രണംവിട്ട ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി; പിക്കപ്പിനും ബസിനുമിടയിൽപ്പെട്ടവർ രക്ഷപ്പെട്ടത് അത്ഭുതകരമായി - ബിജ്‌നോർ ഉത്തർപ്രദേശ് അപകടം
🎬 Watch Now: Feature Video
ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച (ജൂലൈ 20) ഉണ്ടായ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പമ്പിൽ നിന്നും റിവേഴ്‌സ് എടുക്കുകയായിരുന്ന പിക്കപ്പ് വാനിലേക്ക് അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഫ്യുവൽ പമ്പിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പമ്പിന് മറുവശത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ കാറും തകർന്നു. ഇതിനിടെ ബസിനും പിക്കപ്പിനുമിടയിൽ കുടുങ്ങിയ ചില ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.