പമ്പയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു - student died
🎬 Watch Now: Feature Video
പത്തനംതിട്ട: പമ്പയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു. കൊന്നമൂട് മുണ്ടപ്ലാക്കുഴിയിൽ സുനിൽ കുമാർ ഷീബ ദമ്പതികളുടെ മകൻ സുജിത്താണ് മരിച്ചത്. കടമ്മനിട്ട സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു സുജിത്ത്. മാരാമൺ കൺവൻഷൻ കാണാനായി കൂട്ടുകാരുമൊത്ത് പോകവെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സുനിൽ കുമാറിന്‍റെ സഹോദരിയുടെ കൂടെ വലഞ്ചുഴിയിലായിരുന്നു സുജിത്ത് താമസിച്ചിരുന്നത്.