ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആഘോഷത്തിമര്‍പ്പില്‍ തലസ്ഥാനം - pm modi hoisted flag in red fort
🎬 Watch Now: Feature Video

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തു. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള സുവർണാവസരമാണ് 'അമൃത് കാൽ' എന്ന് മോദി പറഞ്ഞു. വികസനത്തിന് വേണ്ടി കാത്തിരിക്കാനാകില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമയത്തിനൊത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ധീര നേതാക്കളെയും അദ്ദേഹം ആദരിച്ചു.