വളവുതിരിയവെ പിക്കപ്പ് വാനിന്‍റെ പിൻഭാഗം ഉലഞ്ഞു, പിന്നെ ഇളകിത്തെറിച്ചു ; കുട്ടികള്‍ക്കടക്കം അത്ഭുത രക്ഷപ്പെടല്‍ - വാൻ മറിഞ്ഞ് അപകടം
🎬 Watch Now: Feature Video
നാസിക് : പിക്കപ്പ് വാനിന്‍റെ പിൻവശം ഇളകി തെറിച്ച് തൊഴിലാളികള്‍ക്ക് പരിക്ക്. ഏകദേശം 20 ഓളം തൊഴിലാളികളുമായെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളും ഇക്കാട്ടത്തിലുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് കൃത്യത ഇല്ലെങ്കിലും മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന അപകടം എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനം പെട്ടന്ന് മറ്റൊരു റോഡിലേക്ക് തിരിയുമ്പോള്‍ പിൻഭാഗം ഒന്നായി ഇളകിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിൽ. റോഡില്‍ വീണ തൊഴിലാളികള്‍ എഴുന്നേല്‍ക്കുന്നത് കാണാം. അപകടത്തിൽ നിസാര പരിക്കുകളോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.