Video| വാന്‍ അപകടത്തില്‍പ്പെട്ടു, ആകാശത്തേക്ക് പൊട്ടിത്തെറിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ - മഹാരാഷ്‌ട്ര ഇന്നത്തെ വാര്‍ത്ത
🎬 Watch Now: Feature Video

മഹാരാഷ്‌ട്രയില്‍ ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോയ വാൻ അപകടത്തില്‍പ്പെട്ടു. നാസിക്കിലെ മൻമാഡ്-മലേഗാവ് ഹൈവേയില്‍ ഇന്ന് (ഒക്‌ടോബര്‍ എട്ട്) ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. കാനദ്ഗാവ് ഷിവാറിൽ നിന്നും ഓക്‌സിജൻ സിലിണ്ടർ കയറ്റി പോവുകയായിരുന്നു വാഹനം. വാനിലുണ്ടായിരുന്ന സിലിണ്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ആകാശത്തിലേക്ക് പറന്നുയരുന്നത് വൈറലായ വീഡിയോയില്‍ വ്യക്തമാണ്. മൻമാഡ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. പൊലീസ് സ്ഥലത്തെത്തി റോഡില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.
Last Updated : Oct 8, 2022, 9:54 PM IST