Video | പൊടുന്നനെയെത്തി കൈയിലുള്ളത് തട്ടിപ്പറിക്കും, ആക്രമിക്കും ; താജ്‌മഹൽ പരിസരത്ത് കുരങ്ങുശല്യം രൂക്ഷം - monkey attack tourist
🎬 Watch Now: Feature Video
ആഗ്ര (ഉത്തർ പ്രദേശ്) : ലോകാത്‌ഭുതങ്ങളിലൊന്നായ താജ്‌മഹൽ രാജ്യത്തിന് അഭിമാനമാണ്. വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ പ്രണയസ്‌മാരകം കാണാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തുന്നത്. എന്നാൽ താജ്‌മഹൽ പരിസരം ഇപ്പോൾ കുരങ്ങുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. താജ്‌മഹൽ കാണാനെത്തിയ വിനോദസഞ്ചാരികളെ കുരങ്ങുകൾ ആക്രമിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സ്‌പാനിഷ് വനിതയ്ക്ക് കുരങ്ങിന്‍റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതോടെ കുരങ്ങുകളെ ഇവിടെ നിന്ന് തുരത്താനുള്ള നടപടികളിലാണ് അധികൃതര്‍.