video: സമ്മാനം ഒരു പെട്ടി മാമ്പഴം, ആവേശത്തോടെ രുചിച്ചും കഴിച്ചും കുട്ടികൾ.. നാവില്‍ രുചിയൂറുന്ന ദൃശ്യം - Mango Eating Competition

🎬 Watch Now: Feature Video

thumbnail

By

Published : Apr 26, 2022, 8:03 PM IST

പൂനെ (മഹാരാഷ്‌ട്ര): പഴങ്ങളിലെ രാജാവായ മാമ്പഴം ഇഷ്‌ടപ്പെടുന്നവരാണ് എല്ലാവരും. കുട്ടികളാണെങ്കില്‍ പറയുകയും വേണ്ട. കുട്ടികളുടെ മാമ്പഴപ്രിയം കണക്കിലെടുത്ത് അൽഫോൻസോ മാമ്പഴം തീറ്റ മത്സരം നടത്തിയിരിക്കുകയാണ് പൂനെയിൽ. രവി സഹാനെ എന്ന വ്യക്തിയാണ് കുട്ടികൾക്കായി മത്സരം നടത്തിയത്. എല്ലാ വർഷവും രവി സഹാനെ മത്സരം നടത്തുമെങ്കിലും കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കൊല്ലം വളരെ ആവേശകരമായാണ് മത്സരം നടത്തിയത്. മൂന്ന് മിനിട്ടിൽ മൂന്ന് മാമ്പഴം കഴിച്ച് നിഖിൽ മലുസുരെ മത്സരത്തിൽ ഒന്നാമതെത്തി. ഒരു പെട്ടി മാമ്പഴമായിരുന്നു വിജയിക്കുള്ള സമ്മാനം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.