എൽഡിഎഫ് സുൽത്താൻ ബത്തേരി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി - marched
🎬 Watch Now: Feature Video
വയനാട്: എൽഡിഎഫ് സുൽത്താൻ ബത്തേരി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ദേശീയ പാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബദൽ പാത നിർദ്ദേശിച്ച് എംഎൽഎ മന്ത്രി എ.കെ.ശശീന്ദ്രന് കത്തെഴുതിയിരുന്നു. സംഭവത്തിൽ വയനാടൻ ജനതയെ എംഎൽഎ ഒറ്റുകൊടുത്തുവെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം, പിൻവലിച്ച കത്തിന്‍റെ പേരിൽ മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്നാണ് യുഡിഎഫ് പറഞ്ഞു.