video: ഷോക്കേറ്റ് പിടഞ്ഞ് വീണ പരുന്തിന് രക്ഷകരായി കെ.എസ്.ഇ.ബി ജീവനക്കാർ, ദൃശ്യങ്ങള്‍ - Hawk got shocked
🎬 Watch Now: Feature Video
കണ്ണൂര്‍: ഇലക്‌ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ പരുന്തിന് രക്ഷകരായി കെ.എസ്.ഇ.ബി ജീവനക്കാർ. ജൂലൈ 26നാണ് തളിപ്പറമ്പ് കെഎസ്‌ഇബി ജീവനക്കാർ ജോലിക്കിടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് പരുന്ത് നിലത്ത് വീഴുന്നത് കണ്ടത്. നിലത്ത് വീണയുടന്‍ തന്നെ കൈയിലെടുത്ത് നോക്കിയപ്പോള്‍ പരുന്തിന് ശ്വാസം നിലച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ക്ക് മനസിലായി. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി. ഏറെ നേരം സിപിആര്‍ നല്‍കിയതോടെ പരുന്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചു. തുടര്‍ന്ന് കുടിക്കാനായി വെള്ളം നല്‍കിയതോടെ പരുന്തിന് ജീവിതത്തിലേക്ക് തിരിച്ച് പറക്കാനായി. കെ.എസ്.ഇ.ബി ജീവനക്കാരായ രാജേഷ്, രജീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് പരുന്തിന് ശുശ്രൂഷ നല്‍കിയത്.