കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച - മുഗൾ റോഡ്

🎬 Watch Now: Feature Video

thumbnail

By

Published : Apr 3, 2021, 1:03 PM IST

ശ്രീനഗർ: പിർ പഞ്ചൽ മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡിലെ മഞ്ഞ് അധികാരികൾ നീക്കം ചെയ്യുന്നു. കശ്മീരിലെ ഷോപിയാൻ ജില്ലയെ രജൗരി, പൂഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിലെ മഞ്ഞ് ജെസിബി പോലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. ശ്രീനഗർ-ജമ്മു ദേശീയപാതയ്ക്ക് പകരമുള്ള മുഗൾ റോഡ് കനത്ത മഞ്ഞ് വീഴ്ച കാരണം ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയാണ്. ഈ മാസം അവസാനം വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. അതേസമയം, ജമ്മുവിലെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.