യന്ത്രമോ കൂടുതല്‍ തൊഴിലാളികളോ വേണ്ട, ദമയന്തിക്ക് ഒരു ബൈക്കുമതി അതിവേഗം നിലക്കടല വേര്‍തിരിക്കാന്‍ ; പണവും സമയവും ലാഭം - നിലക്കടല കൃഷി ആന്ധ്രാപ്രദേശ്
🎬 Watch Now: Feature Video
ശ്രീകാകുളം (ആന്ധ്രാപ്രദേശ്): കാർഷിക മേഖലയിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽപ്പെടുന്നതാണ് കൂലി, തൊഴിലാളി ക്ഷാമം മുതലായവ. ഈ പ്രശ്‌നങ്ങൾ മറികടക്കാൻ ശ്രീകാകുളം ജില്ലയിലെ താമരപ്പള്ള സ്വദേശി ദമയന്തി കണ്ടെത്തിയ നൂതന മാർഗം മികച്ച ഫലം നൽകുന്നതാണ്. ചെടികളിൽ നിന്ന് നിലക്കടല വേർപെടുത്താൻ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. മോട്ടോർസൈക്കിളിന്‍റെ പിൻചക്രം പ്രവർത്തിപ്പിച്ചാണ് നിലക്കടല വേർതിരിക്കുന്നത്. തൊഴിലാളികൾ ഇല്ലാത്ത സമയത്ത് നിലക്കടല വേർതിരിക്കാൻ ഈ വിദ്യ ഉപയോഗിക്കാമെന്നും അതുവഴി സമയവും പണവും ലാഭിക്കാമെന്നും കർഷകയായ ദമയന്തി പറയുന്നു.