ഹൃദയം നടുക്കുന്ന കാഴ്ച: റിവേഴ്സ് എടുക്കവെ കാര്‍ രണ്ട് വയസുകാരന്‍റെ പുറത്ത് കൂടി കയറിയിറങ്ങി - കാറിനടിയിപ്പെട്ട് രണ്ട് വയസുകാരന് ഗുരുതര പരിക്ക്
🎬 Watch Now: Feature Video
റിവേഴ്‌സെടുത്ത കാറിനടിയിപ്പെട്ട് രണ്ട് വയസുകാരന് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കാറിന്‍റെ പിന്‍ഭാഗത്തേക്ക് ഓടിയെത്തിയ തരുണെന്ന കുട്ടിക്കാണ് അപകടം ഉണ്ടായത്.
കുട്ടിയെ ശ്രദ്ധിക്കാതെ അയൽവാസി കാർ പിന്നോട്ട് എടുത്തു. തുടർന്ന് സംഭവം അറിയാതെ ഇയാള്‍ കാർ വീണ്ടും കാർ മുന്നോട്ടെടുത്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.