ചെസ് ഒളിമ്പ്യാഡിന് ഒരുങ്ങി ചെന്നൈ; ചതുരംഗക്കളമായി നേപ്പിയർ പാലം - നേപ്പിയർ പാലം ചെന്നൈ ചെസ് ബോർഡ്
🎬 Watch Now: Feature Video
ചെന്നൈ: 44-ാമത് എഫ്.ഐ.ഡി.ഇ ചെസ് ഒളിമ്പ്യാഡിന് വേദിയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയുടെ ചെസ് തലസ്ഥാനമായ ചെന്നൈ. ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി നഗരത്തിലെ നേപ്പിയർ പാലത്തിന് ചെസ് ബോർഡ് മാതൃകയിൽ ചായങ്ങൾ നൽകി അലങ്കരിച്ചിരിക്കുകയാണ് അധികൃതർ. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച പാലത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മഹാബലിപുരത്ത് ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 188 രാജ്യങ്ങളിൽ നിന്നായി 2000ലധികം താരങ്ങളാണ് ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുക.