Video | ജന്മദിനത്തില്‍ പഴനിയില്‍ ദര്‍ശനം നടത്തി നടന്‍ കാര്‍ത്തി ; എത്തിയത് അച്ഛൻ ശിവകുമാറിനൊപ്പം - നടന്‍ കാര്‍ത്തി പഴനി ദർശനം നടത്തി
🎬 Watch Now: Feature Video
ജന്മദിനത്തില്‍ പഴനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ കാര്‍ത്തി. താരത്തിന്‍റെ 45ാം ജന്മദിനത്തിലാണ് ദർശനം. നടനും നിര്‍മാതാവുമായ അച്ഛന്‍ ശിവകുമാറിനൊപ്പമാണ് കാര്‍ത്തി ക്ഷേത്രത്തിലെത്തിയത്. അമ്പലത്തിലെ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്കൊപ്പം നിന്ന് താരം ഫോട്ടോയ്ക്ക് പോസ് ചെയ്‌തു. കാര്‍ത്തി പൊലീസ് വേഷത്തിലെത്തുന്ന സർദാർ ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്കാണ് പ്രദർശനത്തിനെത്തുന്നത്. താരത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
Last Updated : May 25, 2022, 10:40 PM IST