ആലുവ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധം - kerala cm pinarayi vijayan
🎬 Watch Now: Feature Video
എറണാകുളം: ഭരണപക്ഷത്തിന്‍റെ അഴിമതിക്കെതിരെ യുവമോർച്ച ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആലുവ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സ്വർണക്കടത്ത്, പിഎസ്‌സി റാങ്ക് ലിസ്റ്റ് വിവാദം, ലൈഫ് മിഷൻ എന്നിവയിൽ അരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തി.