പെരുമ്പാവൂരില്‍ യുവമോർച്ച മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി - മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
🎬 Watch Now: Feature Video
എറണാകുളം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ യുവമോർച്ച പ്രവർത്തകർ മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. സിവിൽ സ്‌റ്റേഷനിലേക്ക് ഇടിച്ചു കയറുവാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഗേറ്റിന് മുന്നിൽ ബലം പ്രയോഗിച്ച് തടഞ്ഞു.
യുവമോർച്ച പെരുമ്പാവൂർ മണ്ഡലം പ്രസിഡന്‍റ് അമ്പാടി വാഴയിലിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബി.ജെ.പി. മണ്ഡലം പ്രസിഡന്‍റ് അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് പ്രവർത്തകർ ഗേറ്റിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീണ്ടും ബലം പ്രയോഗിച്ച് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.