ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് വാളയാര്‍ സമരസമിതിയുടെ മാര്‍ച്ച് - വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
🎬 Watch Now: Feature Video
എറണാകുളം: അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍റെ കൊച്ചിയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി വാളയാര്‍ സമര സമിതി. വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പോസ്റ്റിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഹരീഷ് വാസുദേവനെതിരെ ഇവര്‍ പാലക്കാട് എസ്പിക്ക് പരാതി നൽകി. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ കൊച്ചിയിൽ പറഞ്ഞു.
Last Updated : Apr 12, 2021, 5:56 PM IST