കാസര്‍കോട് ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി - വിതരണം
🎬 Watch Now: Feature Video
കാസര്‍കോട്: ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. കൊവിഡ് പശ്ചാത്തലത്തില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം കേന്ദ്രങ്ങളില്‍ സ്‌ട്രോങ് റൂം സജ്ജമാക്കിയായിരുന്നു വിതരണം. ആള്‍ക്കൂട്ടം ഒഴിവാക്കാനായി ബൂത്തടിസ്ഥാനത്തില്‍ സമയം ക്രമീകരിച്ചായിരുന്നു ബാലറ്റ് യൂണിറ്റുകളുടെ വിതരണം. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവരെ മാത്രമേ കൗണ്ടറിനകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 983 മെയിന്‍ ബൂത്തും 608 ഓക്‌സിലറി ബൂത്തുമുള്‍പ്പെടെ 1591 ബൂത്തുകളുമാണ് സജ്ജമാക്കിയത്. ജില്ലയില്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉള്‍പ്പെടെ 9700 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.