ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്‍റി-20; കാണികള്‍ക്ക് വിരുന്നൊരുക്കാന്‍ കാര്യവട്ടം ഒരുങ്ങി - ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്‍റി-20 വാർത്ത
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5155129-thumbnail-3x2-crick.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അടുത്ത മാസം നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്‍റി-20 കാണികൾക്ക് വിരുന്നാകും. ഡിസംബർ എട്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തിരുവനന്തപുരം വേദിയാവുക. കൂറ്റനടിക്കാരുടെ കളി കാണാനെത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് ക്യുറേറ്റർ എ.എം. ബിജു പറഞ്ഞു. റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കുന്നത്. ഇത്തരം പിച്ചില്‍ നന്നായി അധ്വാനിച്ചാൽ മാത്രമേ ബൗളർക്ക് നേട്ടമുണ്ടാക്കാനാവൂ എന്നും ക്യൂറേറ്റർ ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ ഇന്ത്യാ-വിന്‍റീസ് ഏകദിന മത്സരത്തിന് കാര്യവട്ടം വേദിയായിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്നും ആർ. ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.