ഡൽഹി സംഘർഷത്തില്‍ പ്രതിഷേധം; ഫ്രറ്റേണിറ്റി പ്രവർത്തകർ തിരൂരിൽ ട്രെയിൻ തടഞ്ഞു
🎬 Watch Now: Feature Video
മലപ്പുറം: ഡൽഹി സംഘർഷത്തിലും അക്രമങ്ങളിലും പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തിരൂരിൽ ട്രെയിൻ തടഞ്ഞു. നേത്രാവതി എക്സ്പ്രസാണ് പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ജില്ല വൈസ് പ്രസിഡന്റ് സഫീർ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സൽമാൻ താനൂർ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിക്കുകയാണെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Feb 28, 2020, 8:28 AM IST