ശക്തമായ കാറ്റ്;ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ പന്തലും വേദിയും തകർന്നു
🎬 Watch Now: Feature Video
കാസർകോട്: നഗരത്തില്‍ ശക്തമായ കാറ്റും മഴയും.കാറ്റില്‍ നിരവധിയിടങ്ങളിലാണ് മരം കടപുഴകി വീണത്. കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ഉയര്‍ത്തിയ പന്തലും വേദിയും കാറ്റില്‍ തകർന്നു. കലോത്സവത്തിന്‍റെ ആദ്യദിന മത്സരങ്ങള്‍ നടക്കുന്നതിനിടെ ഉച്ചയോടെയാണ് കാറ്റ് വീശിയടിച്ചത്. കുട്ടികളും അധ്യാപകരും ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കൊളത്തൂര്‍ ഗവ.എച്ച്.എസിലാണ് അഞ്ച് ദിവസങ്ങളിലായി ഉപജില്ലാ കലോത്സവം നടക്കുന്നത്. സ്റ്റേജ് തകർന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ മത്സരങ്ങള്‍ മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു.
അതിനിടെ ദേശീയ പാതയിൽ കറന്തക്കാടാണ് കൂറ്റന്‍ മരം കടപുഴകി വീണ് സമീപത്ത് നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാഹനം തകർന്നു. വാഹനത്തിലുണ്ടായിരുന്നയാൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ ആളപായം ഒഴിവായി. തുടർന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.
Last Updated : Oct 25, 2019, 3:15 PM IST