ഡി.എഫ്.ഒയുടെ വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിച്ച താൽക്കാലിക വാച്ചറെ പിരിച്ചു വിട്ടു - terminated
🎬 Watch Now: Feature Video
വയനാട്: ഡി.എഫ്.ഒയുടെ വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിച്ച വനം വകുപ്പിലെ താൽക്കാലിക വാച്ചറെ പിരിച്ചു വിട്ടു. മുരളിയെയാണ് പിരിച്ചു വിട്ടത്. കഴിഞ്ഞ 14 വർഷമായി താൽക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ് മുരളി. ഹൃദ്രോഗവും കേൾവിശക്തിക്ക് തകരാറുമുള്ളയാളാണ് ഇദ്ദേഹം. താൽകാലിക ജീവനക്കാരനെ പിരിച്ചു വിട്ടതിനെപ്പറ്റി അന്വേഷിക്കാനെത്തിയ യൂണിയൻ നേതാക്കളോട് ഡിഎഫ്ഒ ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഡിഎഫ്ഒ ഓഫീസിൽ സിപിഎം നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി.