മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്തി - വെള്ളപ്പൊക്കം
🎬 Watch Now: Feature Video
മലപ്പുറം ചോക്കാട് കല്ലാമൂല വള്ളിപ്പൂളയിൽ അർദ്ധരാത്രി മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്തി. ആനക്കുട്ടിയുടെ കരച്ചിൽ കേട്ടവർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. രക്ഷപെടുത്തിയ ആനക്കുട്ടിയെ ചീങ്കക്കല്ലിനു മുകളിൽ വനത്തിൽ വിട്ടു. ശനിയാഴ്ച രാത്രി ഒരു മണി മുതൽ മൂന്ന് വരെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.