കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം - thrissur congress news
🎬 Watch Now: Feature Video
ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വി.ഡി സതീശൻ എം.എൽ.എ യാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിനെതിരെ കല്ലെറിയുകയും ചെയ്തതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.