കോതമംഗലത്ത് ടെക്‌സ്റ്റൈല്‍സ് ഷോപ്പിന് തീപിടിച്ചു
🎬 Watch Now: Feature Video
എറണാകുളം: കോതമംഗലം പിഒ ജംഗ്ഷനിലെ വൈശാലി ടെക്സ്റ്റൈൽസ് ഷോപ്പിന് തീപിടിച്ചു. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കച്ചവടക്കാരുടെ സഹായത്തോടെയാണ് തീ അണച്ചത്.