ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മുളുഗു ജില്ലയിൽ ഇന്ന് (ഡിസംബർ 4) രാവിലെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്‌തു.
തെലങ്കാനയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഖമ്മം, കരിംനഗർ, വാറംഗൽ, ഹനംകൊണ്ട തുടങ്ങിയ ജില്ലകളിലും ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.
EQ of M: 5.3, On: 04/12/2024 07:27:02 IST, Lat: 18.44 N, Long: 80.24 E, Depth: 40 Km, Location: Mulugu, Telangana.
— National Center for Seismology (@NCS_Earthquake) December 4, 2024
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/x6FAg300H5
അതേസമയം, ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഗോദാവരി നദീതീരമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്‌ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പല ഇടങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഭൂമികുലുക്കമുണ്ടായതോടെ ആളുകള്‍ വീടുകളിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്‌തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി.
Also Read: അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി