ഓണഘോഷത്തിന് മാറ്റ് കൂട്ടി മെഗാതിരുവാതിര - വിദ്യാര്‍ഥികളുടെ മെഗാതിരുവാതിര
🎬 Watch Now: Feature Video
തൃശൂർ: ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ്‌സ് കോളജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാതിരുവാതിര. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കൊമേഴ്‌സ് ആന്‍റ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിലാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ. സിസ്റ്റര്‍ ആഷാ, സെല്‍ഫ് ഫിനാന്‍സിങ് കോഡിനേറ്റര്‍ ഡോ.സിസ്റ്റര്‍ റോസ്ബാസ്റ്റിന്‍, ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് കൊമേഴ്‌സ് ആന്‍റ് മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗം മേധാവി കെ. എ. തോമസ്, റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കൊമേഴ്സ് മേധാവി സിസ്റ്റര്‍ എലെയ്‌സാ, അസോസിയേഷന്‍ സെക്രട്ടറി നമിത റോസ് വിനു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.