വിമലഹൃദയ എച്ച്എസിൽ ഷീടോയ്‌ലറ്റുകൾ - she toilet
🎬 Watch Now: Feature Video
തിരുവനന്തപുരം: ഊരമ്പ് വിമലഹൃദയ എച്ച് എസിന് റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ ഷീടോയ്‌ലറ്റുകൾ നിർമിച്ച് നൽകി. റോട്ടറി ഡിസ്ട്രിക്ട് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിൽ നിർമിച്ച ഷീ ടോയ്‌ലറ്റിന്‍റെ ഉദ്ഘാടനം മുൻ ഐജി എസ് ഗോപിനാഥ് ഐപിഎസ് നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്‍റ് രാജൻ വി പൊഴിയൂർ അധ്യക്ഷനായി. റോട്ടറി മുൻ അസിസ്റ്റന്‍റ് ഗവർണർ ഊരമ്പ് ജയൻ, സ്കൂൾ മാനേജർ സിസ്റ്റർ പവിത്ര മേരി, ഹെഡ്‌മിസ്ട്രസ് സിഡി ലൈല പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.