യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവിന്‍റെ വധഭീഷണി - യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ ഭീഷണി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5210983-1100-5210983-1574996006125.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കൊലവിളി നടത്തുന്ന എസ്എഫ്ഐ നേതാവിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ നേതാവായ ഏട്ടപ്പന്‍ എന്ന മഹേഷ് കുമാര്‍ കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം മര്‍ദനമേറ്റ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. കെഎസ്‌യുവിന്‍റെ കൊടി യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ന്നാല്‍ കൊന്നു കളയുമെന്നാണ് ഭീഷണിയിലുള്ളത്. അതേസമയം, മഹേഷിനെ തള്ളി എസ്എഫ്ഐ ജില്ലാ നേതൃത്വം രംഗത്തെത്തി. മഹേഷിന് സംഘടനയുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.
Last Updated : Nov 29, 2019, 9:48 PM IST