കവളപ്പാറയിലെ തെരച്ചില്‍ ദുഷ്‌കരം; ഇതുവരെ ലഭിച്ചത് 47 മൃതദേഹങ്ങൾ - ജഫാർമാലിക്ക്
🎬 Watch Now: Feature Video
മലപ്പുറം: കവളപ്പാറ മണ്ണിടിച്ചിലിൽ കാണാതായാവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 47 ആയി. വെള്ളം കെട്ടികിടക്കുന്നതിനാൽ തെരച്ചിൽ ദുഷ്‌കരമാണെന്നും പ്രത്യേക മാപ്പിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചിൽ തുടരുകയാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഭാസ്‌കര്‍ ഇ ടിവി ഭാരതിനോട് പറഞ്ഞു.