കണ്ണൂരിൽ വ്യാപക കടൽക്ഷോഭം; പയ്യാമ്പലം തീരം കടലെടുത്തു
🎬 Watch Now: Feature Video
കണ്ണൂർ: ജില്ലയിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും കടൽ ക്ഷോഭം രൂക്ഷം. ആഞ്ഞടിച്ച തിരമാലയിൽ പയ്യാമ്പലം തീരത്തെ മണൽത്തിട്ടകൾ പൂർണമായും ഇടിഞ്ഞു. കൂടാതെ കടലായി, തയ്യിൽ, ആയിക്കര, നീർച്ചാൽ എന്നിവിടങ്ങളിലും കടൽ ക്ഷോഭം രൂക്ഷമാണ്. മൈതാനപ്പള്ളി ഭാഗത്ത് വേലിയേറ്റ സമയത്ത് അതിശക്‌തമായ തിരയിൽ കടൽ ഭിത്തി തകർന്നു. ജില്ലയില്‍ ഉരുൾ പൊട്ടൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.