ന്യൂഡല്‍ഹി: ബിജെപിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു (ഇസിഐ) പരാതി നൽകി. ജാർഖണ്ഡിൽ ബിജെപി വർഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ബിജെപിക്ക് എതിരെ ഈ ആഴ്‌ച തന്നെ കോൺഗ്രസ് നല്‍കുന്ന രണ്ടാമത്തെ പരാതിയാണിത്.
ജാർഖണ്ഡിലെ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയ വഴി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇത്തരത്തിലുളള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നേരത്തെയും കോൺഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപിയുടെ സമൂഹ മാധ്യമ പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയറാം രമേശ് പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയവും അപകീർത്തികരവുമായ പോസ്റ്റിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പോസ്റ്റ് നീക്കം ചെയ്‌തിട്ടില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഇതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങളെ മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷനെ കൂടിയാണ് അവഗണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: മണിപ്പൂർ കലാപം: സ്ഥിതി ഗുരുതരമെന്ന് സൂചന, ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ