ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി രമേശ് ചെന്നിത്തല - തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5036164-thumbnail-3x2-temple.jpg)
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷം ക്ഷേത്രാങ്കണത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വി.എസ് ശിവകുമാർ എംഎൽഎക്കും ദളിത് കോൺഗ്രസ് നേതാക്കൾക്കും ഒപ്പമാണ് ചെന്നിത്തല ദർശനം നടത്തിയത്. കീഴ്ജാതിയിലുള്ളവർക്ക് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം 1936 നവംബർ 12 നാണ് നടന്നത്.