പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
തിരുവനന്തപുരം: പൗരത്വഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ഉദ്ദേശിച്ചുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്‌ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതേതര ഇന്ത്യയെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് മോദിയും അമിത് ഷായും നടത്തുന്നത്. സര്‍ക്കാരിന്‍റെ പരാജയം മറച്ചുവെക്കാന്‍ വര്‍ഗീയ കലാപം അഴിച്ചുവിടാനുള്ള ശ്രമം. പൗരത്വ ബില്ലിനെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.