പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന് അംഗീകാരമില്ല; എ.ഡി.എമ്മിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതായി കലക്ടര്‍ - kottayam Collector
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6311497-606-6311497-1583442815524.jpg)
കോട്ടയം: ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന മെന്‍റല്‍ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്നുള്ള എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതായി കലക്‌ടർ. സ്ഥാപനത്തിന് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയിരുന്നു. നിയമപ്രകാരമല്ലാത്ത കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തേയും അന്തേവാസികളെയും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ല. മതിയായ മലിനീകരണ സംവിധാനങ്ങളില്ല എന്നീ കാര്യങ്ങളാണ് പ്രധാനമായും റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപന അധികൃതർ, ഡോക്‌ടർമാർ, പഞ്ചായത്ത് അധികൃതർ എന്നിവരെ വിസ്‌തരിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കലക്‌ടർ പറഞ്ഞു.