പൗരത്വ ഭേദഗതി ബില്‍; നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല - itizenship amendment bill
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയ മോദി സർക്കാരിന്‍റെ നടപടിയിൽ നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയുടെ ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വം തകർക്കാനുളള ഗൂഢനീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിലമ്പൂർ മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.കെ ബാലകൃഷ്ണൻ, പി.ടി ചെറിയാൻ, സി.ടി ഉമ്മർകോയ, സിക്കന്തർ മൂത്തേടം, എ.ടി ഫ്രാൻസിസ്, റഹീം ചോലയിൽ, ഷിബു പാടിക്കുന്ന്, പി.പി നജീബ് എന്നിവർ സംസാരിച്ചു.