ലോക കേരളസഭ വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം - തിരുവനന്തപുരം
🎬 Watch Now: Feature Video
തിരുവനന്തപുരം: ലോക കേരളസഭ വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിനിധി. അബുദാബിയില്‍ നിന്നെത്തിയ ഹബീബ് റഹ്മാന്‍ എന്ന പ്രതിനിധിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കരി നിയമങ്ങള്‍ വേണ്ടയെന്ന മുദ്രാവാക്യങ്ങള്‍ പതിച്ച വസ്ത്രം ധരിച്ചാണ് അദ്ദേഹം കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിന് എത്തിയത്. നാല് മക്കളില്‍ ഒരാളെ ഒഴിവാക്കുന്ന തരത്തിലാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞു. കേരള സഭയ്‌ക്കെത്തിയ പ്രതിനിധികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഹബീബ് പറഞ്ഞു.