ആലപ്പുഴ ജില്ലയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി - ആലപ്പുഴ
🎬 Watch Now: Feature Video
ആലപ്പുഴ : വോട്ടെണ്ണലിന്‍റെ ഭാഗമായി ജില്ലയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആലപ്പുഴ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ 15,980 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേർക്ക് പോസ്റ്റൽ ബാലറ്റ് തപാലിൽ നൽകിയിരുന്നു. ഇവയാണ് ആദ്യ ഘട്ടത്തിൽ എണ്ണുന്നത്. അരൂർ- 1,563 പേർ, ചേർത്തല- 2,427, ആലപ്പുഴ-2,080, അമ്പലപ്പുഴ- 1,644, കുട്ടനാട്- 753, ഹരിപ്പാട്-1,448, കായംകുളം- 2,546, മാവേലിക്കര- 2,568, ചെങ്ങന്നൂർ- 951 എന്നിങ്ങനെയാണ് പോസ്റ്റൽ ബാലറ്റ് കണക്ക്. ഇതിൽ 79 സർവീസ് വോട്ടുകളുമുണ്ട്.