തലസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി - Police tighten vehicle inspection in capital
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6865032-thumbnail-3x2-mmmm.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി പൊലീസ്. തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച റെഡ് സോണിൽ ഉൾപ്പെട്ടതോടെയാണ് പൊലീസ് നടപടി. സർക്കാർ ഇളവ് നൽകിയതിനെ തുടർന്ന് നിരവധി വാഹനങ്ങളാണ് നിരത്തുകളിൽ ഇറങ്ങിയത്.
ഒറ്റ ഇരട്ട അക്ക നമ്പരുള്ള വാഹനങ്ങൾ മാത്രമേ നിരത്തിൽ ഇറക്കാൻ പാടുള്ളു എന്ന പൊലീസിന്‍റെ മാനദണ്ഡം മറികടന്നാണ് വാഹനങ്ങൾ തലസ്ഥാന നഗരത്തിൽ കൂട്ടമായി ഇറങ്ങിയത്. ഇതേ തുടർന്നാണ് പൊലീസ് കർശന പരിശോധനക്ക് നിർബന്ധിതരായത്.