സിപിഐക്കെതിരെ വിമർശനം; അൻവറിന്‍റെ കോലം കത്തിച്ച് എഐവൈഎഫ് - പൊന്നാനി
🎬 Watch Now: Feature Video
മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അൻവറിനെതിരെ എഐവൈഎഫ് പ്രതിഷേധം. സിപിഐയെ നിരന്തരം വിമർശിക്കുന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അൻവറിന്‍റെ കോലം കത്തിച്ചു. വിമർശനം തുടർന്നാൽ അൻവറിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് എഐവൈഎഫ് വ്യക്തമാക്കി. സിപിഐ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു അന്‍വര്‍ നടത്തിയ പരാമര്‍ശം.